ഒരുനാള്‍
ഏറ്റവും തിരക്കുള്ള ഒരു പാതയില്‍
ആകസ്മികമായി നമ്മള്‍ കാണും..
കണ്ടിട്ടും
മനസിലാകാതെ
അപരിചിതരെപ്പോലെ നടന്നകലും..
പക്ഷെ ,
പണ്ടെങ്ങോ സൂക്ഷിച്ചു വെച്ച ഓര്‍മ്മകള്‍ക്ക്
പരസ്പരം മനസ്സിലാകും..
നാമറിയാതെ ,
നമ്മില്‍ നിന്നിറങ്ങി അവ
കൈകോര്‍ത്തു
സ്കൂള്‍ മുറ്റങ്ങളില്‍
പൊടിമണ്ണേറ്റു മുഷിയും..
ഒരു ലൈബ്രറിക്കോണിലെ ഇരുട്ടില്‍
കഥാപാത്രങ്ങളാകും
ഒരു മാര്‍ച്ചിന്റെയൊടുവില്‍
ഇരുമ്പുഗേറ്റ് അടയുന്നിടത്തു പകച്ചു നില്‍ക്കും..
ഒടുവില്‍ ,
വാതോരാത്ത ഒരു മൌനമായി
ചെമ്മണ്‍പാതയിലൂടെ പതിയെ നടന്നു നീങ്ങും..
ഇതൊന്നുമറിയാതെ
ഒരു കവര്‍ നിറയെ മരുന്നുകളുമായി നീയും
ചന്തയില്‍ നിന്നും വാങ്ങിയ
തീപിടിച്ച സാധനങ്ങളുമായി ഞാനും രണ്ടു ധ്രുവങ്ങളിലുള്ള
രണ്ടു വീടുകളില്‍ കയറിച്ചെല്ലും..
യാന്ത്രിക ജീവിതത്തിന്റെ ആഴങ്ങളിലേക്ക്
മുഖംകുത്തി വീഴും
അപ്പോഴും
നമ്മില്‍ നിന്നും പറയാതെ പുറത്തിറങ്ങിപ്പോയ
ഓര്‍മ്മകള്‍
ആ ചെമ്മണ്‍പാത നടന്നുതീര്‍ത്തിട്ടുണ്ടാവില്ല !
ഏറ്റവും തിരക്കുള്ള ഒരു പാതയില്‍
ആകസ്മികമായി നമ്മള്‍ കാണും..
കണ്ടിട്ടും
മനസിലാകാതെ
അപരിചിതരെപ്പോലെ നടന്നകലും..
പക്ഷെ ,
പണ്ടെങ്ങോ സൂക്ഷിച്ചു വെച്ച ഓര്‍മ്മകള്‍ക്ക്
പരസ്പരം മനസ്സിലാകും..
നാമറിയാതെ ,
നമ്മില്‍ നിന്നിറങ്ങി അവ
കൈകോര്‍ത്തു
സ്കൂള്‍ മുറ്റങ്ങളില്‍
പൊടിമണ്ണേറ്റു മുഷിയും..
ഒരു ലൈബ്രറിക്കോണിലെ ഇരുട്ടില്‍
കഥാപാത്രങ്ങളാകും
ഒരു മാര്‍ച്ചിന്റെയൊടുവില്‍
ഇരുമ്പുഗേറ്റ് അടയുന്നിടത്തു പകച്ചു നില്‍ക്കും..
ഒടുവില്‍ ,
വാതോരാത്ത ഒരു മൌനമായി
ചെമ്മണ്‍പാതയിലൂടെ പതിയെ നടന്നു നീങ്ങും..
ഇതൊന്നുമറിയാതെ
ഒരു കവര്‍ നിറയെ മരുന്നുകളുമായി നീയും
ചന്തയില്‍ നിന്നും വാങ്ങിയ
തീപിടിച്ച സാധനങ്ങളുമായി ഞാനും രണ്ടു ധ്രുവങ്ങളിലുള്ള
രണ്ടു വീടുകളില്‍ കയറിച്ചെല്ലും..
യാന്ത്രിക ജീവിതത്തിന്റെ ആഴങ്ങളിലേക്ക്
മുഖംകുത്തി വീഴും
അപ്പോഴും
നമ്മില്‍ നിന്നും പറയാതെ പുറത്തിറങ്ങിപ്പോയ
ഓര്‍മ്മകള്‍
ആ ചെമ്മണ്‍പാത നടന്നുതീര്‍ത്തിട്ടുണ്ടാവില്ല !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ