2012, ജനുവരി 30, തിങ്കളാഴ്‌ച

ചെന്നിനായകം



ഹൃദയത്തില്‍ നീയെന്തിനാണ്‌
ചെന്നിനായകം
പുരട്ടിയിരിക്കുന്നത് ?

നിന്നിലേക്കൊഴുകിയെത്തുന്ന
എന്‍റെ പ്രണയം
കൊടും കയ്പ്പ് സഹിക്കാനാവാതെ
പിന്തിരിയുമെന്ന്
കരുതിയിട്ടോ ?

1 അഭിപ്രായം:

  1. കയ്പാണ് മധുരത്തേക്കാൾ പ്രണയത്തിന് മധുരതരമെന്ന് നീ അറിയാത്തതെന്ത്?

    മറുപടിഇല്ലാതാക്കൂ