സൌഗന്ധികപ്പൂക്കള്:
ഭീമന്‍
പാഞ്ചാലിക്കു നല്‍കിയ
അതിസാഹസികതയുടെ
പ്രണയസമ്മാനം..!
പക്ഷെ ,
പാഞ്ചാലിക്കത്
പഞ്ചപാണ്ടവരെപ്പോലെ
പല കൌതുകങ്ങളിലൊന്ന്..!!!
പങ്കിട്ടെടുക്കാനും
ഊഴം കാത്തിരിക്കാനും
ആരുമില്ലാത്ത ഒരുവളുണ്ട്..
സൌന്ദര്യത്തിലോ
കുലമഹിമയിലോ
പാഞ്ചാലിയോളം
സമ്പന്നയല്ലാത്ത ഒരുവള്‍..!!!
വഴിയിലുപേക്ഷിക്കപ്പെട്ട
വാടിയ സൌഗന്ധികപ്പൂക്കള്‍
പെറുക്കിയെടുത്തു അവള്‍ക്കു നല്‍കുക..!
പ്രണയത്തിന്റെ
രാക്ഷസീഭാവങ്ങള്‍
അവളില്‍ നിന്നനുഭവിച്ച്
ഒരു
പൂര്‍ണ്ണപുരുഷനാകുക..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ