ഭാരം
വിശുദ്ധ യാത്രകള്‍ക്കിടയിലെങ്ങോ
ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ച്
ഒറ്റ രൂപാ നാണയമിട്ട്
നാം
ഭാരം നോക്കിയിരുന്നു..
അന്ന് നിന്‍റെ ഭാരം
അമ്പത്തിയഞ്ച്;
എനിക്ക്
എണ്‍പത്.
പിന്നീടെപ്പോഴോ
നാട്ടുകാര്‍
ഒരു തുലാസ്സിലെ
ഒരു തട്ടില്‍ നിന്നെയും
മറുതട്ടില്‍
എന്നെയുമിരുത്തിയപ്പോള്‍
നിന്‍റെ തട്ട്
താഴ്ന്നേ പോയി....!
അന്ന് മുതലാണ്
പരസ്പരം ഭാരമാകാതിരിക്കാന്‍
നമ്മള്‍
അകന്നത്..
വിശുദ്ധ യാത്രകള്‍ക്കിടയിലെങ്ങോ
ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ച്
ഒറ്റ രൂപാ നാണയമിട്ട്
നാം
ഭാരം നോക്കിയിരുന്നു..
അന്ന് നിന്‍റെ ഭാരം
അമ്പത്തിയഞ്ച്;
എനിക്ക്
എണ്‍പത്.
പിന്നീടെപ്പോഴോ
നാട്ടുകാര്‍
ഒരു തുലാസ്സിലെ
ഒരു തട്ടില്‍ നിന്നെയും
മറുതട്ടില്‍
എന്നെയുമിരുത്തിയപ്പോള്‍
നിന്‍റെ തട്ട്
താഴ്ന്നേ പോയി....!
അന്ന് മുതലാണ്
പരസ്പരം ഭാരമാകാതിരിക്കാന്‍
നമ്മള്‍
അകന്നത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ