2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

മൈലാഞ്ചി മണക്കുന്ന ഒരു പ്രണയം...


നിന്ടെ മൃദുവിരലുകള്‍
നുള്ളിയെടുത്ത
മൈലാഞ്ചിയിലകളോടായിരുന്നു
ആദ്യത്തെ അസൂയ...

ഉള്ളം കൈകളില്‍
ഒട്ടിക്കിടന്ന് ,
വേര്‍തിരിച്ചറിയാനാവാത്ത
വ്യത്യസ്ത ചിത്രങ്ങളായി ,
കൈരേഖകളില്‍ അലിഞ്ഞു ചേരവേ
ചുവന്നു പോയ നിന്ടെ മുഖമായിരുന്നു
എന്റെ ആദ്യത്തെ കൌതുകം..

കുളിക്കടവില്‍ നിന്നും
ഈറന്‍ മാറാതെ ,
കൈകളില്‍
മൈലാഞ്ചിയിലകളുമായി വന്ന
നീയെന്ന പെണ്‍കുട്ടിയായിരുന്നു
എന്റെ ആദ്യ കവിത...

വെട്ടിയും തിരുത്തിയും താലോലിച്ചും
മനസ്സിലെഴുതിയ കവിത
കടലാസ്സിലേക്ക്
പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു
പേനത്തുമ്പില്‍ നിന്നും
അപ്രത്യക്ഷമായത്...

ഞാന്‍ അറിയുന്നുണ്ട്,
നെഞ്ചിടിപ്പിനടെ ദ്രുത താളം കേട്ട് ,
കണ്ണടച്ച് നിന്നപ്പോള്‍ കിട്ടിയ
മൈലാഞ്ചി മണക്കുന്ന
ഒരു മുത്തമാണ് ,
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്...,
ഇപ്പോള്‍ സഹിക്കുവാനും....

1 അഭിപ്രായം:

  1. കറങ്ങിതിരിഞ്ഞു എത്തിയതാണ് ഇവിടെ . ചുമ്മാ ഒന്ന് വായിച്ചു. സംഭവം കൊള്ളാം . പിന്നെ എല്ലാം ഒറ്റയടിക്ക് വായിച്ചു. നന്നായിട്ടുണ്ട്. (അങ്ങിനെ പറഞ്ഞാല്‍ അത് അല്‍പ്പം പിശുക്കാകും .ഉഗ്രന്‍ .അതാണ് സത്യം. ) എന്തായാലും തുടരുക .അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ