2011, മാർച്ച് 21, തിങ്കളാഴ്‌ച

രക്തം..


മുറപ്പെണ്ണ് വയസ്സറിയിച്ച ,
അതേ രാത്രിയിലായിരുന്നു
അയാള്‍ ഒരു കൊലപാതകി ആയത്‌.
ഉറവെടുത്ത രണ്ടു രക്തത്തിനും
ശിക്ഷകള്‍ വ്യത്യസ്തമായിരുന്നു..

അവളുടെ
മനസ്സിലും ശരീരത്തിലും
വിലങ്ങു വീണപ്പോള്‍ ,
അയാളുടെ കൈകളില്‍ മാത്രം
വിലങ്ങു വീണു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ