2011, മാർച്ച് 1, ചൊവ്വാഴ്ച

വേരറ്റു പോയത്....



നിത്യവും
തടം തുറന്നു
നനച്ചു വന്നതായിരുന്നു..
ഇമ വെട്ടാതെ ,
കൌതുകത്തോടെ
നോക്കിയിരുന്നതായിരുന്നു ..
ഒടുവില്‍ ,
മുളപൊട്ടാതിരുന്നപ്പോള്‍
വേര് വന്നോ എന്ന് നോക്കാന്‍
പിഴുതെടുത്ത്‌ പോയി..
അത് വര്‍ഷങ്ങള്‍ക്ക്‌ അപ്പുറമായിരുന്നു...

വേര് ഉണരാന്‍ തുടങ്ങിയ
നിമിഷത്തിലായിരുന്നു ,
പറിച്ചെറിഞ്ഞതെന്നു
വര്‍ഷങ്ങള്‍ക്കിപ്പുറം
അവളുടെ വെളിപ്പെടുത്തല്‍..

ഇപ്പോള്‍
വേരും നീരുമറ്റ് കിടക്കുന്ന

അശാന്ത മൌനമാണ്
പ്രണയമെന്നു
കാലത്തിന്ടെ ഓര്‍മ്മപ്പെടുത്തല്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ