ഒന്ന്
ചെമ്പരത്തിക്കാട്ടില്‍ മഴ വീഴുന്നു.
ചില്ല് ജാലകങ്ങള്‍
പാതി തുറന്നു
നീ മഴയിലേക്ക് നോക്കുന്നു.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍
നിന്ടെ കവിളില്‍
ചെമ്പരത്തി പൂക്കുന്നു.
മഴക്കൊപ്പം
നിന്ടെ ഓര്‍മ്മകളില്‍
ഞാനും നനയുന്നു...
രണ്ട്
മഴ തിമര്‍ത്തു പെയ്യുന്നു
കരയുന്ന കുഞ്ഞിനെ ശകാരിച്ച്,
ഉണങ്ങാത്ത തുണികളോട്
പരാതി പറഞ്ഞ്,
നീ മഴയെ ശപിക്കുന്നു ...
ഇപ്പോള്‍ ജീവിതചൂടില്‍ ,
മഴ നനയുന്ന നിന്നെ ഓര്‍ക്കാന്‍,
മഴയിലേക്ക്
പ്രണയപൂര്‍വ്വം
മിഴി തുറക്കാന്‍
എനിക്കുമാവുന്നില്ല......
ചെമ്പരത്തിക്കാട്ടില്‍ മഴ വീഴുന്നു.
ചില്ല് ജാലകങ്ങള്‍
പാതി തുറന്നു
നീ മഴയിലേക്ക് നോക്കുന്നു.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍
നിന്ടെ കവിളില്‍
ചെമ്പരത്തി പൂക്കുന്നു.
മഴക്കൊപ്പം
നിന്ടെ ഓര്‍മ്മകളില്‍
ഞാനും നനയുന്നു...
രണ്ട്
മഴ തിമര്‍ത്തു പെയ്യുന്നു
കരയുന്ന കുഞ്ഞിനെ ശകാരിച്ച്,
ഉണങ്ങാത്ത തുണികളോട്
പരാതി പറഞ്ഞ്,
നീ മഴയെ ശപിക്കുന്നു ...
ഇപ്പോള്‍ ജീവിതചൂടില്‍ ,
മഴ നനയുന്ന നിന്നെ ഓര്‍ക്കാന്‍,
മഴയിലേക്ക്
പ്രണയപൂര്‍വ്വം
മിഴി തുറക്കാന്‍
എനിക്കുമാവുന്നില്ല......
സുനിലിന്റെ കവിതകള്‍ക്ക് ഒരു പ്രത്യേക ഇമ്പമുണ്ട്.എളുപ്പം ദെഹിക്കും.എന്റെ ആശംസകള്‍
മറുപടിഇല്ലാതാക്കൂvalare lalithamaya kavitha....valare isthamayi..ashamsakal.........
മറുപടിഇല്ലാതാക്കൂമഴയെ കവിതകളിലൂടെ സ്നേഹിക്കുന്ന കൂട്ടുകാര ...ഇനിയും നല്ല നല്ല കവിതകള്‍ ആ വിരല്‍ തുമ്പില്‍ നിന്നും ഉടലെടുക്കട്ടെ........... >>>
മറുപടിഇല്ലാതാക്കൂ