ഒരിക്കല്‍
ഒരു രാവ് പുലരുമ്പോള്‍
നിന്‍റെ വീട്ടിലേക്കുള്ള
വിശാലമായ കോണ്‍ക്രീറ്റ് പാത
കൊച്ചിടവഴിയാകും .
മുകളറ്റത്ത്
ശൂലം പതിപ്പിച്ച
കൂറ്റന്‍ മതില്‍
മുള്ള് വേലിയാകും.
ഇറ്റാലിയന്‍ മാര്‍ബിള്‍ പതിച്ച
ആകാശത്തെ വെല്ലുവിളിക്കുന്ന വീട്
ഒരോടിട്ട
കൊച്ചുവീടായി മാറും
അന്ന് ,
അന്നുമാത്രം
ഒരിളം കാറ്റിനുപോലും
കടക്കാനാകാത്ത
നിന്‍റെ ഇടുങ്ങിയ ഹൃദയം
ഒരാകാശത്തോളം വിശാലമാകും..
ഒരു രാവ് പുലരുമ്പോള്‍
നിന്‍റെ വീട്ടിലേക്കുള്ള
വിശാലമായ കോണ്‍ക്രീറ്റ് പാത
കൊച്ചിടവഴിയാകും .
മുകളറ്റത്ത്
ശൂലം പതിപ്പിച്ച
കൂറ്റന്‍ മതില്‍
മുള്ള് വേലിയാകും.
ഇറ്റാലിയന്‍ മാര്‍ബിള്‍ പതിച്ച
ആകാശത്തെ വെല്ലുവിളിക്കുന്ന വീട്
ഒരോടിട്ട
കൊച്ചുവീടായി മാറും
അന്ന് ,
അന്നുമാത്രം
ഒരിളം കാറ്റിനുപോലും
കടക്കാനാകാത്ത
നിന്‍റെ ഇടുങ്ങിയ ഹൃദയം
ഒരാകാശത്തോളം വിശാലമാകും..