പ്രരാബ്ധക്കാരി
പലചരക്കു കടയിലേക്ക്
കൊടുത്തയക്കുന്ന
കുറിപ്പുകള്‍ പോലെയാണ്
നിന്‍റെ
പ്രണയലേഖനങ്ങള്‍..
ഓരോ വാക്കിനും
ഓരോ അളവുകള്‍ ..
അളവുകള്‍ക്കപ്പുറത്തേക്ക്
അതിരില്ലാത്ത വാക്കുകള്‍ കൊണ്ട്
നീയെന്നെ
മോഹിപ്പിക്കുന്നില്ല...
അളവു
ഉപേക്ഷിക്കപ്പെടാനുള്ള
സാധ്യതയു
കൂടുമെന്ന് പറഞ്ഞ്
നീയെന്‍റെ
പരാതിയുടെ
മുനയൊടിക്കുന്നു.
ഇതിനെയെല്ലാം മറികടക്കാന്‍
വേണ്ടത്
ഒരു റേഷന്‍ കാര്‍ഡാണെന്ന്
ഇപ്പോള്‍
നീ പറയുന്നു...
പക്ഷെ ,
നമുക്കില്ലല്ലോ
വ്യക്തമായ ഒരു പേരും
മേല്‍വിലാസവും...!!!