2011, നവംബർ 16, ബുധനാഴ്‌ച

അവധിക്കാലം..

ചാറ്റല്‍ മഴയിലൂടെ ഇറങ്ങിയത്‌
ചിരി പൂത്തു നില്‍ക്കുന്ന
സൌഹൃദങ്ങളിലേക്കായിരുന്നു ..
ഷിവാസ് റീഗലിന്‍റെ
ചെറുലഹരിയില്‍
വീണ്ടും പഴയ പാതകള്‍,
ഒരു വര്‍ഷം കൊണ്ട് മാറിപ്പോയ
കാഴ്ചകള്‍,കെട്ടിടങ്ങള്‍...

വേഗതയേറിയ ദിനങ്ങള്‍
തിരിച്ചുപോക്ക് ഓര്‍മ്മപ്പെടുത്തിയിട്ടും
തിരിച്ചറിയപ്പെടാതെ പോയ
ചില ആത്മ ബന്ധങ്ങള്‍..

ആഘോഷത്തിമര്‍പ്പുകള്‍ക്കിടയില്‍
മനപൂര്‍വമല്ലാതെ
മറന്നുവെച്ചതൊക്കെയും
മറനീക്കി പുറത്തുവരുന്നുണ്ട്,ഇപ്പോള്‍...

ഇനി ,
മുറിയില്‍ അച്ഛന്‍റെ മണമുണ്ടെന്നു പറഞ്ഞു
വിതുമ്പുന്ന
മകന്‍റെ കരച്ചിലിലൂടെയാണ്
ഓരോ ദിനവും
കടന്നു പോകേണ്ടത്...