അപ്രതീക്ഷിതമായി വന്ന് ,
നിനക്ക് ചുറ്റും
അദൃശ്യമായി
വലം വെക്കുന്ന
ഓര്‍മ്മകളാണ് ,
നിന്ടെ രക്ത സമ്മര്‍ദം കൂട്ടുന്നത്..
ഒരു മരുന്നിനോ,
മാറ്റം വരുത്തുന്ന ഭക്ഷണ രീതിക്കോ
മാറ്റിയെടുക്കാനാവാതെ
അത് തുടര്‍ന്ന് കൊണ്ടേയിരിക്കും..
അടര്‍ത്തി മാറ്റിയിട്ടും ,
ആഴ്ന്നിറങ്ങിപ്പോയ ചില
അവശേഷിപ്പുകള്‍,
നിന്ടെ രക്തത്തിലെ
പഞ്ചസാരയുടെ അളവ്
ക്രമാതീതമായി
ഉയര്‍ത്തുമ്പോള്‍ ,
ഇന്‍സുലിന്‍ കുത്തിവെപ്പും
വെറുതെയാകുന്നു...
പെണ്ണെ ,
കാണരുതെന്ന്
കണ്ണിനോടു പറഞ്ഞതുകൊണ്ടും ,
കേള്‍ക്കരുതെന്ന്
കാതിനോട് കല്‍പ്പിച്ചത് കൊണ്ടുമാണോ ,
ഇന്ന് നീ
അന്ധയും ,ബധിരയുമായത്...