2011, ജൂൺ 7, ചൊവ്വാഴ്ച

മഴ കാണിച്ചു തന്ന പെണ്‍കുട്ടി


കടലിനക്കരെയുള്ള ഗ്രാമത്തില്‍ നിന്ന്
വെബ്‌ കാമിലൂടെ
മഴ കാണിച്ചു തന്ന പെണ്‍കുട്ടീ...,
എനിക്കും
നിനക്കുമിടയില്‍ ,
നാമറിയാതെ
വറ്റി വരണ്ടു കിടന്നിരുന്ന
ഭൂതലങ്ങളെ നനച്ചു കൊണ്ടായിരുന്നു ,
ആ മഴ
എന്നിലേക്ക്‌ പെയ്തിറങ്ങിയത്.!!!